തുടര്‍ച്ചയായ നിയമ ലംഘനം ചൂണ്ടിക്കാട്ടി റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്.
തിരുവനന്തപുരം: തുടര്‍ച്ചയായ നിയമ ലംഘനം ചൂണ്ടിക്കാട്ടി റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്.
തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തി എന്നാരോപിച്ച് കഴിഞ്ഞ ദിവസം മോട്ടര്‍ വാഹന വകുപ്പ് റോബിന് ബസ് പിടിച്ചെടുത്തിരുന്നു. കോയമ്ബത്തൂരില്‍ നിന്നും പത്തനംതിട്ടയില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു വന്‍ പൊലീസ് സന്നാഹത്തോടെ പിന്തുടര്‍ന്നെത്തിയായിരുന്നു മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി. ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റുകയും ചെയ്തു. പെര്‍മിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു. ഇതിന് പുറമെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു.