സുനിസുനിത വില്ല്യംസിന്റെയും ബുച്ച്‌ വില്‍മോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മാറ്റിവെച്ചു

June 2, 2024
40
Views

വാഷിങ്ടണ്‍: ഇന്ത്യൻ വംശജ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം വീണ്ടും മാറ്റി. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ വിക്ഷേപണമാണ് മാറ്റിവെച്ചത്.

മൂന്ന് മിനിറ്റും 51 സെക്കൻഡും മാത്രം ബാക്കി നില്‍ക്കെയാണ് വിക്ഷേപണം മാറ്റിയത്. ഇത് രണ്ടാം തവണയാണ് സുനിത വില്യംസിനേയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശപേടകത്തിന്റെ വിക്ഷേപണം മാറ്റുന്നത്.

കഴിഞ്ഞ മെയ് ആറിനായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. അന്നും ലിഫ്റ്റ് ഓഫിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് സാങ്കേതിക തകരാർ കണ്ടുപിടിച്ച്‌ വിക്ഷേപണം മാറ്റിവെക്കുന്നത്. സുനിത വില്യംസിനൊപ്പം നാസയുടെ ബഹിരാകാശ സഞ്ചാരിയായ മുൻ യു.എസ് നേവി കാപ്റ്റൻ ബാരി ബച്ച്‌ വില്‍മോറാണ് ബഹിരാകാശ യാത്ര നടത്തുന്നത്.

മൂന്നാമത്തെ ബഹിരാകാശ യാത്രയാണ് സുനിത വില്യംസ് നടത്തുന്നത്. 2006 ഡിസംബർ ഒമ്ബതിനാണ് സുനിത തന്റെ ആദ്യത്തെ ബഹിരാകാശ യാത്ര നടത്തിയത്. ഡിസ്‌കവറി എന്ന ബഹിരാകാശ പേടകത്തിലാണ് ആദ്യ യാത്ര.2012 ല്‍ രണ്ടാമത്തെ യാത്രയും പൂർത്തിയാക്കി. 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വനിത കൂടിയാണ് സുനിത വില്യംസ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *