ഇന്ത്യൻ ബഹിരാകാശ ദൗത്യത്തില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി ഐഎസ്ആര്‍ഒ.
ഇന്ത്യൻ ബഹിരാകാശ ദൗത്യത്തില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി ഐഎസ്ആര്‍ഒ. ഇത്തവണ 7 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം.
പി.എസ്.എല്‍.വി-സി56 റോക്കറ്റിലാണ് 7 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂലൈ 26ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഏഴ് ഉപഗ്രഹങ്ങളുടെയും വിക്ഷേപണം. സിംഗപ്പൂരിലെ ഡിഎസ്എസ്എആര്‍ ഉപഗ്രഹവും, ആറ് ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്.
സിംഗപ്പൂര്‍ സര്‍ക്കാരും, ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഡിഎസ്എസ്എആര്‍ ദൗത്യം. 316.9 കിലോഗ്രാമാണ് ഡിഎസ്എസ്എആര്‍ ഉപഗ്രഹത്തിന്റെ ഭാരം. ഇതിന് പുറമേ, ആര്‍ക്കേഡ്, വെലോക്സ് എ.എം, ഓര്‍ബ് 12 സ്ട്രൈഡര് എന്നീ ചെറിയ ഉപഗ്രഹങ്ങളും, ഗലാസിയ 2, സ്കൂബ് 2, നുല്ലോണ്‍ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്. ഇവയുടെ ഭാരം 3 കിലോഗ്രാം മുതല്‍ 23.58 കിലോഗ്രാം വരെയാണ്.