മോട്ടോര്‍സൈക്കിള്‍ വിപണി പ്രതീക്ഷയോടെ കാത്തിരുന്ന 2023 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ബൈക്ക് അവതരിപ്പിച്ചു.
ന്യൂഡല്‍ഹി| മോട്ടോര്‍സൈക്കിള്‍ വിപണി പ്രതീക്ഷയോടെ കാത്തിരുന്ന 2023 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ബൈക്ക് അവതരിപ്പിച്ചു.
1.74 ലക്ഷം രൂപ മുതല്‍ എക്സ് ഷോറൂം വില ആരംഭിക്കുന്ന മോട്ടോര്‍സൈക്കിള്‍ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ക്ലാസിക് 350 എന്നീ മോഡലുകള്‍ക്ക് ഇടയിലായിട്ടാണ് വരുന്നത്. ബൈക്കിന്റെ ഡിസൈനും എഞ്ചിനുമടക്കം കമ്ബനി പുതുക്കിയിട്ടുമുണ്ട്.
മൂന്ന് വേരിയന്റുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 പുറത്തിറങ്ങിയിരിക്കുന്നത്. ബേസ് മിലിട്ടറി വേരിയന്റില്‍ മിലിട്ടറി റെഡ്, മിലിട്ടറി ബ്ലാക്ക് എന്നീ കളര്‍ വേരിയന്റുകളുണ്ട്. ഇവയ്ക്ക് 1,73,562 രൂപയാണ് എക്സ്ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ മെറൂണ്‍, ബ്ലാക്ക് കളര്‍ ഓപ്ഷനുകളാണുള്ളത്. ഇതിന് 1,97,436 രൂപയാണ് എക്സ് ഷോറൂം വില. ബ്ലാക്ക് ഗോള്‍ഡ് സ്കീമില്‍ മാത്രമേ ഹൈ എന്‍ഡ് വേരിയന്റ് ലഭിക്കുകയുള്ളു. ഇതിന് 2,15,801 രൂപ എക്സ് ഷോറൂം വിലയുണ്ട്.
2023 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളിന്റെ ബേസ്-സ്പെക്ക് മിലിട്ടറി വേരിയന്റുകള്‍ക്ക് പിന്‍വശത്ത് ഡ്രം ബ്രേക്കുകളാണുള്ളത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്ക് പിന്നിലും കമ്ബനി ഡിസ്ക് ബ്രേക്കാണ് നല്‍കിയിട്ടുള്ളത്. ജെ-പ്ലാറ്റ്ഫോം ആര്‍ക്കിടെക്ചറാണ് പുതിയ ബുള്ളറ്റ് 350യിലും റോയല്‍ എന്‍ഫീല്‍ഡ് ഉപയോഗിച്ചിരിക്കുന്നത്. 349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുമായി വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350യില്‍ ക്ലാസിക് 350 എന്ന മോഡലില്‍ ലഭിക്കുന്ന 20 എച്ച്പി പവറും 27 എന്‍എം ടോര്‍ക്കും ലഭിക്കുന്നു.
2023 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിള്‍ അഞ്ച് നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ചില കളര്‍ വേരിയന്റുകള്‍ ബ്ലാക്ക് ഔട്ട് എഞ്ചിന് ഫിനിഷുമായാണ് വരുന്നത്. ഫ്യൂവല്‍ ടാങ്കില്‍ കൈകൊണ്ട് വരച്ച ഗോള്‍ഡന്‍ ലൈനുകളാണ് ബൈക്കിന്റെ പ്രധാന സവിശേഷത. ബൈക്കിന്റെ ഡെലിവറി തുടങ്ങിയിട്ടുണ്ട്.