ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച കേസില്‍ പൊതുമേഖലാ സ്ഥാപനത്തിലെ എം.ഡി എസ്.ആര് വിനയകുമാര്‍ അറസ്റ്റില്‍.
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച കേസില്‍ പൊതുമേഖലാ സ്ഥാപനത്തിലെ എം.ഡി എസ്.ആര് വിനയകുമാര്‍ അറസ്റ്റില്‍.
വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയില്‍നിന്ന് 5.60 ലക്ഷം രൂപയും പിടിച്ചെടുത്തു. സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ് വിനയകുമാര്‍.
കേസില്‍ ഒന്‍പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമല്‍, ശങ്കര്‍, ഷിയാസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. പണംവച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വൈകിട്ട് ഏഴോടെ മ്യൂസിയം പൊലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തിയത്. ക്ലബിലെ അഞ്ചാം നമ്ബര്‍ ക്വാട്ടേഴ്സില്നിന്നാണു പ്രതികളെ പിടികൂടിയത്.
യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇൻഡസ്ട്രീസ് എം.ഡിയാണ് വിനയകുമാര്‍. വിനയുകമാര്‍ പറഞ്ഞാണ് ക്വാട്ടേഴ്സ് നല്‍കിയതെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്.