ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ചു; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

December 22, 2021
145
Views

കൊച്ചി: എറണാകുളം വൈറ്റിലയിൽ  ലോറിക്ക് പിന്നിൽ ട്രാവലർ ഇടിച്ച് 12 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ 4 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 

ആന്ധ്രയിൽനിന്നെത്തിയ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ട്രാവലറിൽനിന്ന് പുറത്തെടുത്തത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *