സംസ്ഥാനത്തെ അംഗനവാടി, ആശാവര്‍ക്കര്‍മാരുടെ വേതനം ആയിരം രൂപ വരെ ഉയര്‍ത്തി
സംസ്ഥാനത്തെ അംഗനവാടി, ആശാവര്‍ക്കര്‍മാരുടെ വേതനം ആയിരം രൂപ വരെ ഉയര്‍ത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ 88,977 പേര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും.
10 വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധി ഉള്ളവര്‍ക്ക് നിലവിലുള്ള വേതനത്തില്‍ ആയിരം രൂപ വര്‍ദ്ധിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് എല്ലാം 500 രൂപയുടെ വര്‍ദ്ധനവ്‌ഏര്‍പ്പെടുത്തുകയും ചെയ്തു. വേതന വര്‍ദ്ധനവ് ലഭിക്കുന്നവരില്‍ 32989 പേര്‍ അങ്കണവാടി വര്‍ക്കര്‍മാരാണ്.
ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന അങ്കണവാടി ആശ്വാവര്‍ക്കര്‍മാരുടെ വേതന വര്‍ദ്ധനവില്‍ 26,125 ആശാവര്‍ക്കര്‍മാരും ഉള്‍പ്പെടുന്നു. ആശവര്‍ക്കര്‍മാരുടെ വേതനത്തിലും ആയിരം രൂപ വരെ വര്‍ദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പച്ച തേങ്ങ സംഭരിച്ചതിന്റെ അടിസ്ഥാനത്തില്‍ മിനിമം താങ്ങു വിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി സര്‍ക്കാര്‍ നാളികേര കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്സിഡി വിതരണത്തിനായി 12.5 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു.