സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് നടി സാനിയ മല്‍ഹോത്ര ആണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
സാനിയ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഭാഗമാകുന്നതില്‍ അതിയായ ആവേശത്തിലും സന്തോഷത്തിലുമാണ്. കാത്തിരിക്കാനാവില്ലെന്നം സാനിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസയുമായി രംഗത്തെത്തുന്നത്.