ഹൈന്ദവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവരുടെ നല്ല കാര്യങ്ങൾക്ക് ഗണപതി ഭഗവൻ ഒപ്പം ഉണ്ടാകും സന്തോഷ് പണ്ഡിറ്റ്

July 24, 2023
50
Views

സ്പീക്കറായ എം എൻ ഷംസീർ ഗണപതി എന്നത് വെറും സങ്കല്പിക കഥാപാത്രം എന്നും ഹൈന്ദവ ആചാരങ്ങൾ എല്ലാം അന്ധവിശ്വാസങ്ങൾ എന്നും പറഞ്ഞതിന് തിരിച്ചടിയായി സന്തോഷ് പണ്ഡിറ്റ്ന്റെ പ്രതികരണം.

സ്പീക്കറായ എം എൻ ഷംസീർ ഗണപതി എന്നത് വെറും സങ്കല്പിക കഥാപാത്രം എന്നും ഹൈന്ദവ ആചാരങ്ങൾ എല്ലാം അന്ധവിശ്വാസങ്ങൾ എന്നും പറഞ്ഞതിന് തിരിച്ചടിയായി സന്തോഷ് പണ്ഡിറ്റ്ന്റെ പ്രതികരണം.

ഈശ്വര വിശ്വാസികളായ ഹൈന്ദവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവരുടെ ഏതു ശുഭകാര്യത്തിലും , ഗണപതി ഭഗവാൻ , വിഘ്‌നേശ്വരൻ ഒന്നാമനായി മുന്നിലുണ്ടാകും എന്നും മനുഷ്യന്റെ ഉള്ളിലെ എട്ട് ദോഷങ്ങൾ ഇല്ലാതെയാക്കാനാണ് ഗണപതി ഭഗവാന്റെ എട്ട് അവതാരങ്ങൾ എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റ് പറഞ്ഞ പ്രതികരണം ഇങ്ങനെ

ഈശ്വര വിശ്വാസികളായ ഹൈന്ദവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവരുടെ ഏതു ശുഭകാര്യത്തിലും , ഗണപതി ഭഗവാൻ , വിഘ്‌നേശ്വരൻ ഒന്നാമനായി മുന്നിലുണ്ടാകും. ഓം വിഘ്‌നേശ്വരായ നമഃ “വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭഃ നിർവിഘ്‌നം കുരു മേ ദേവ
സർവാകാര്യേഷു സർവദാ ” അർത്ഥം “കോടാനുകോടി സൂര്യന്റെ ശോഭയോടെയും വളഞ്ഞ തുമ്പിക്കൈയും വലിയ ശരീരവും ഉള്ള ഗണപതി ഭഗവാനെ ഞാൻ കുമ്പിട്ടു കൈ കൂപ്പി നിൽക്കുന്നു. എന്റെ വഴികളിലെ തടസ്സങ്ങളെ നീക്കം ചെയ്തു എന്നെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യട്ടെ”ഓം വിഘ്നേശ്വരായ നമഃഓം ശ്രീ ഗണേശാ

ഗണപതി ഭഗവാന്റെ പ്രശസ്തമായ എട്ട് അവതാരങ്ങൾ. മനുഷ്യന്റെ ഉള്ളിലെ എട്ട് ദോഷങ്ങൾ ഇല്ലാതെയാക്കാനാണ് ഭഗവാൻ ഈ അവതാരങ്ങൾ എടുത്തത് എന്നാണ് വിശ്വാസം………1.വക്രതുണ്ഡൻ – അസൂയ നശിപ്പിക്കുവാൻ 2.ഏകദന്തൻ – സ്വയമുള്ള മിഥ്യാബോധം ഇല്ലാതെയാകാൻ 3.മഹോദരൻ – ഭ്രമത്തിനേയും ആശയക്കുഴപ്പത്തിനേയും ഇല്ലാതെയാകാൻ 4.ഗജാനനൻ – അത്യാഗ്രഹത്തെ ഇല്ലാതെയാകാൻ 5.ലംബോദരൻ – ക്രോധത്തെ ഇല്ലാതെയാകാൻ 6.വികടൻ-കാമ ചിന്തകളെ അടക്കി നിർത്താൻ 7.വിഘ്‌നരാജൻ – അറിവ് നൽകി തടസ്സങ്ങൾ ഇല്ലാതെയാകാൻ 8.ദുംരവർണൻ – സ്വാർത്ഥത ഇല്ലാതെയാക്കാൻ…

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *