മരണത്തിലും 6 പേര്‍ക്ക് പുതുജീവനേകി സാരംഗ് ; അവയവദാനത്തിന് സമ്മതം നല്‍കി അച്ഛനും അമ്മയും

May 19, 2023
35
Views

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) ഇനി 6 പേര്‍ക്ക് പുതുജീവനേകും.


കിളിമാനൂര്‍ > വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) ഇനി 6 പേര്‍ക്ക് പുതുജീവനേകും.

മസ്തിഷ്ക മരണം സ്ഥിതീകരിച്ച സാരംഗിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി തീരുമാനിച്ചു. കഴിഞ്ഞ 6നായിരുന്നു സാരംഗിന് അപകടം സംഭവിച്ചത്.

അമ്മയുമൊത്ത് ഓട്ടോയില്‍ സഞ്ചരിക്കവെ തോട്ടയ്ക്കാട് വടകോട്ട്കാവ് കുന്നത്ത്കോണം പാലത്തിനു സമീപം വളവില്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട് ഓട്ടോ മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സാരംഗ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സാരംഗ് മരണത്തിനു കീഴടങ്ങിയത്. ആലംകോട് വഞ്ചിയൂര്‍ നികുഞ്ജം വീട്ടില്‍ പി ബിനേഷ്കുമാര്‍, ജി ടി രജനി ദമ്ബതിമാരുടെ മകനാണ്. ആറ്റിങ്ങല്‍ ജിഎംബിഎച്ച്‌എസ്‌എസ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ സാരംഗ് പരീക്ഷാഫലത്തിനായി കാത്തിരിക്കുകയായിരുന്നു.

മസ്തിഷ്ക മരണം സംഭവിച്ച സാരംഗിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അച്ഛനമ്മമാര്‍ സമ്മതിച്ചു. ആറു പേര്‍ക്ക് ഇനി സാരംഗിലൂടെ പുതുജീവന്‍ ലഭിക്കും. വൃക്കകള്‍, കരള്‍, കണ്ണുകള്‍, ഹൃദയവാല്‍വ് ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ, മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഉച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്ന് വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിക്കും

ആദരാഞ്ജലി അര്‍പ്പിച്ച്‌ മന്ത്രി വീണാ ജോര്‍ജ്

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മസ്തിഷ്ക മരണമടഞ്ഞ സാരംഗ് 6 പേര്‍ക്കാണ് അവയവദാനത്തിലൂടെ പുതുജീവിതമേകുന്നത്.

മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് എസ്‌എസ്‌എല്‍സി ഫലം വരുമ്ബോള്‍ സാരംഗ് നമ്മോടൊപ്പമില്ല. 6 പേര്‍ക്ക് പുതുജീവിതം നല്‍കി തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) യാത്രയായി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവയാണ് ദാനം നല്‍കിയത്. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്ബോളിനെ ഏറെ സ്നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *