‘അവളെ അവസാനമായി കാണാനെത്തിയ പലരോടും മോശമായി പെരുമാറി’: ക്ഷമ ചോദിച്ച്‌ നടി ശരണ്യയുടെ അമ്മ

December 30, 2021
141
Views

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ശരണ്യ പത്തു വര്‍ഷത്തോളം കാന്‍സറുമായി പോരാടിയാണ് വിടവാങ്ങിയത്.

താരത്തിന്റെ വിയോഗ വേദനയില്‍ നിന്നും മുക്തമായിട്ടില്ല. അസുഖത്തോട് പോരാടിയിരുന്ന നാളുകളില്‍ ശരണ്യയ്ക്ക് ഒപ്പം നിന്നവര്‍ക്കും താരത്തിന്റെ മരണത്തോടെ തകര്‍ന്ന കുടുംബത്തിന് താങ്ങായി നിന്നവരോടും നന്ദി പറയുകയാണ് ശരണ്യയുടെ അമ്മ ഗീത. ശരണ്യയുടെ ‘സിറ്റി ലൈറ്റ്സ്- ശരണ്യാസ് വ്ലോഗ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അമ്മ വീണ്ടും പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്.

ക്ഷമാപണത്തോടെയാണ് ഗീത തന്റെ വാക്കുകള്‍ ആരംഭിക്കുന്നത്. ‘അവളെ അവസാനമായി കാണാനെത്തിയ പലരോടും ഞാന്‍ മോശമായി പെരുമാറി എന്ന് പറഞ്ഞുകേട്ടു. അത് ഒന്നും മനപൂര്‍വമല്ല. എല്ലാത്തിനും ക്ഷമ ചോദിക്കുന്നു’, അമ്മ പറഞ്ഞു. സ്വന്തം മോളെപ്പോലെ ശരണ്യയെ ചേര്‍ത്തുനിര്‍ത്തിയ സീമ ജി നായരോടും ശരണ്യയെ പരിചരിച്ച ഡോക്ടര്‍മാരോടും അമ്മ നന്ദി അറിയിച്ചു.

‘ യൂട്യൂബ് ചാനല്‍ അവള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു. അതില്‍ നിന്ന് കിട്ടിയ ചെറുതല്ലാത്ത വരുമാനം കൊണ്ട് ആശുപത്രിയിലെ ബില്‍ അടയ്ക്കാനും കഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷവും രോഗത്തെ വെല്ലുവിളിച്ചു എന്റെ കുട്ടി, പക്ഷേ ഒടുവില്‍ രോഗം എന്റെ മകളെ വെല്ലുവിളിച്ചു. അവിടെ ‍ഡോക്ടര്‍മാരും തോറ്റുപോയി. ഇതൊക്കെ പറയുമ്ബോഴും എന്റെ നെഞ്ചില്‍ ഒരു തീച്ചൂള കത്തിയമരുകയാണ്, അത് എത്ര വെള്ളമൊഴിച്ചു കെടുത്താന്‍ ശ്രമിച്ചിട്ടും കെടുന്നില്ല. കാരണം എന്റെ പ്രാണനാണ്, ഈ വീട്ടിലെ ചൈതന്യമാണ് പോയത്. അവളില്ലാത്ത ഒരു ദീപാവലി കടന്നുപോയി’, വേദനയോടെ അമ്മ പറഞ്ഞു.

Article Categories:
Entertainments

Leave a Reply

Your email address will not be published. Required fields are marked *