വഞ്ചനാ കേസില്‍ ബോളിവുഡ് നടി സരീൻ ഖാന് അറസ്റ്റ് വാറണ്ട്.
ന്യൂഡല്‍ഹി: വഞ്ചനാ കേസില്‍ ബോളിവുഡ് നടി സരീൻ ഖാന് അറസ്റ്റ് വാറണ്ട്. 2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊല്‍ക്കത്ത കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ കൊല്‍ക്കത്തയിലെ സീല്‍ദാ കോടതിയില്‍ നടിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സരീൻ ഖാൻ ജാമ്യത്തിന് അപേക്ഷിക്കുകയോ കോടതിയില്‍ ഹാജരാകുകയോ ചെയ്തിരുന്നില്ല . തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടിയ്ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.