അന്തരിച്ച സിപിഎം നേതാവും മുൻ സംസ്ഥാന സമിതി അംഗവുമായ സരോജിനി ബാലാനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.
കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുൻ സംസ്ഥാന സമിതി അംഗവുമായ സരോജിനി ബാലാനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.
പകല്‍ 11 ന് കളമശ്ശേരി പൊതു ശ്മശാനത്തിലാണ് സംസ്കാരം.
ഇന്നലെ കളമശ്ശേരി ടൗണ്‍ഹാളിലും സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മകള്‍ സുലേഖയുടെ വീട്ടില്‍ വെച്ച് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സരോജിനി ബാലാനന്ദന്റെ അന്ത്യം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്.