ആലപ്പുഴ: മൂവാറ്റുപുഴ അഷ്റഫ് മൗലവി എസ്ഡിപിഐ നേതൃത്വത്തില്‍ എത്തിയതിനു ശേഷം ക്രൂരമായ നിരവധി കൊലപാതകങ്ങള്‍ ആണ് കേരളത്തില്‍ അരങ്ങേറിയതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍ ആരോപിച്ചു.
ബി ജെ പി നേതാവ് രണ്‍ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.
രണ്ജിത്തിന്റേതടക്കം കേരളത്തില്‍ നടന്ന മുഴുവന്‍ കൊലപാതകങ്ങളിലും അഷ്റഫ് മൗലവിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ടീച്ചര്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി കൊലപാതകങ്ങളുടെ പ്രേരണ സ്രോതസ്സ് ആണെന്നും ആരോപിച്ചു. രണ്‍ജിത്തിനെ കൊല ചെയ്തവരെ ഇത് വരെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് സാധിച്ചിട്ടില്ലെന്നും എസ് ഡി പി ഐ നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് രണ്‍ജിത് കൊല ചെയ്യപ്പെട്ടതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
‘എസ് ഡി പി ഐ നേതാവ് ഷാന്റെ കൊലപാതകം പോലും എസ്ഡിപിഐ ആസൂത്രണം ചെയ്തതാകാം. വര്‍ഗീയ വിദ്വേഷമാണ് എസ്ഡിപിഐ ലക്ഷ്യമിടുന്നത്. രണ്‍ജീത്തിനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല.കേരള പോലീസിന്റെ അന്വേഷണം എവിടെയും എത്തുകയുമില്ല. അതിനാല്‍ കേസന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണം.