ഈ ശനിയാഴ്ച മുതല്‍ സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമാണെന്നും ഇക്കാര്യത്തില്‍ ഇനിയൊരു ചര്‍ച്ചയില്ലെന്നും മന്ത്രി വി.
ശിവൻകുട്ടി.
ഈ ശനിയാഴ്ച മുതല്‍ സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമാണെന്നും ഇക്കാര്യത്തില്‍ ഇനിയൊരു ചര്‍ച്ചയില്ലെന്നും മന്ത്രി വി.
ശിവൻകുട്ടി. ശനിയാഴ്ച പ്രവര്‍ത്തി ദിനമാകുന്നതിലെ കെ.എസ്.ടി.എയുടെ എതിര്‍പ്പ് പൂര്‍ണമായും തള്ളുകയാണ് മന്ത്രി.
ഏത് അധ്യാപക സംഘടനയ്ക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി കഴിഞ്ഞു. ( Schools will operate on Saturday V Sivankutty rejected KSTA’s objection ).
വിദ്യാഭ്യാസ അവകാശനിയമപ്രകാരമാണ് 220 ദിവസം അധ്യയന ദിനമാക്കുന്നത്. ഈ തീരുമാനം രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സന്തോഷമാണെന്നും എതിര്‍പ്പ് പത്രക്കാര്‍ക്ക് മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് ശനിയാഴ്ച സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കുക.