രാജ്യത്ത് സ്വകാര്യവത്കരണം ശക്തമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സൗദി ഭരണകൂടം .
റിയാദ്: രാജ്യത്ത് സ്വകാര്യവത്കരണം ശക്തമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സൗദി ഭരണകൂടം . ഇപ്പോള്‍ ഇതാ രാജ്യത്തെ സ്വകാര്യ മേഖലയിലെ എൻജിനീയറിങ്ങ് തൊഴില്‍ പദവികളില്‍ 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് സൗദി അറേബ്യ തീരുമാനിച്ചു.
സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യല്‍ ഡവലപ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
ഈ തീരുമാനം 2024 ജൂലൈ 21 മുതല്‍ സൗദി അറേബ്യയില്‍ പ്രാബല്യത്തില്‍ വരുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പല്‍ ആൻഡ് റൂറല്‍ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങുമായി ചേർന്നാണ് മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്.
സൗദി അറേബ്യയില്‍ എൻജിനീയറിങ്ങ് തൊഴില്‍ പദവികളില്‍ ചുരുങ്ങിയത് അഞ്ച് ജീവനക്കാരെങ്കിലുമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ബാധകമാണ്.