കോഴിക്കോട്: ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ സേവന സമർപ്പണ ദിനമായി ആചരിക്കുവാൻ എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി തീരുമാനിച്ചു. ബ്രാഞ്ച് തലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ, രക്തദാനം, ബോധവൽക്കരണ ക്ലാസ് , മാസ്ക്ക് വിതരണം, സാനിറ്റൈസർ വിതരണം, വൃക്ഷ തൈ നടൽ, ശ്രമദാനം തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ജില്ലാ തല ഉദ്ഘാടനം വടകരയിൽ നടത്തും. യോഗത്തിൽ ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് പി.വി.ജോർജ് , വാഹിദ് ചെറുവറ്റ, ജനറൽ സെക്രട്ടറി എൻ.കെ. റഷീദ് ഉമരി, സെക്രട്ടറിമാരായ പി.ടി അഹമ്മദ്, കെ.പി ഗോപി , റഹ്മത്ത് നെല്ലൂളി , നിസാം പൂത്തൂർ, കെ. ഷെമീർ ട്രഷറർ ടി.കെ അബ്ദുൽ അസീസ് മാസ്റ്റർ, ജില്ല കമ്മിറ്റി അംഗങ്ങളായ മുസ്തഫ പാലേരി, സലീം കാരാടി , എഞ്ചിനിയർ എം.എ സലീം, കെ.അബ്ദുൽ ജലീൽ സഖാഫി, പി.ടി. അബ്ദുൽ ഖയ്യൂം, ടി പി മുഹമ്മദ്, കെ.കെ ഫൗസിയ, പി. നിസാർ അഹമ്മദ്, വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സാദിഖ് (കുറ്റ്യാടി ) ശംസീർ ചോമ്പാല , കെ.വി.പി ഷാജഹാൻ (വടകര) സി.കെ റഹീം മാസ്റ്റർ, ബഷീർ ചീക്കോന്ന് (നാദാപുരം), സാദിഖ് എടക്കടകണ്ടി (കൊയിലാണ്ടി) ഉമ്മർ പാറക്കൽ (ബാലുശ്ശേരി ) സി പി ബഷീർ (കൊടുവള്ളി ) ബഷീർ അമ്പലത്തിങ്കൽ, സലാം ഹാജി (തിരുവമ്പാടി) ഹുസൈൻ മണക്കടവ്, ലത്തീഫ് ആണോറ ( കുന്ദമംഗലം) പി.കെ അൻവർ (എലത്തൂർ), കെ.പി ജാഫർ , പി.പി. നൗഷീർ (സൗത്ത്) , ഷാനവാസ് മാത്തോട്ടം (ബേപ്പൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ഇസ്മായിൽ കമ്മന , സിദ്ധീഖ് ഈർപ്പോണ (എസ്.ഡി.ടി.യു), സുബൈദ കാരന്തൂർ (വിമൻ ഇന്ത്യ മൂവ്മെൻറ്), ഇ. നാസർ (പ്രത്യാശ സ്വയം സഹായം സംഘം – അയൽപക്ക കൂട്ടായ്മ) അഭിവാദ്യങ്ങൾ അർപ്പിച്ചു.
ഷാജഹാൻ കെ.വി.പി
ജില്ല മീഡിയ കോ: ഓർഡിനേറ്റർ
Mob: 98465 37104