തിരുവനന്തപുരം: യുവമോർച്ച നിയമസഭ മാർച്ചിനുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. സമാധാനപരമായി സമരം നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് 7 റൗണ്ട് ജലപീരങ്കിയും,പോലീസ് ലാത്തിച്ചാർജ്ജ് നടത്തി. ലാത്തിച്ചാർജിൽ ജില്ലാ പ്രസിഡന്റ് ആർ.സജിത് ഉൾപ്പെടെയുള്ള സംസ്ഥാന ജില്ലാ നേതാക്കളായ
മാണി നാട് സജി, പൂവച്ചൽ അജി, കിരൺ, വലിയവിള ആനന്ദ് തുടങ്ങിയവർക്ക് പരിക്കേറ്റു.
ഇന്ധനവിലയുടെ മുകളില്‍ അധികനികുതി അടിച്ചേല്‍പ്പിച്ച് പിണറായി സര്‍ക്കാര്‍ നോക്കുകൂലി വാങ്ങുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ പറഞ്ഞു. ഇതുവരെ കാണാത്ത ജനവിരുദ്ധ നിലാപാടാണ് പിണറായി സര്‍ക്കാര്‍ കാട്ടുന്നത്. കേന്ദ്രഗവണ്‍മെന്റും 22 ഓളം സംസ്ഥാനങ്ങളും അധിക നികുതി കുറച്ച് പെട്രോളിയും ഉത്പന്നങ്ങളുടെ വില കുറച്ചെങ്കിലും കേരളം നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. യാതൊരു മുതല്‍മുടക്കുമില്ലാതെ തന്നെ സംസ്ഥാനം 32 ശതമാനം വാറ്റ് നികുതി അടിച്ചേല്‍പ്പിക്കുകയാണ്. ഇത് ജനദ്രോഹവും കൊള്ളയുമാണ്. അടിയന്തിരമായി അധിക നികുതി കുറച്ച് പെട്രോളിയും ഉത്പന്നങ്ങളുടെ വില കുറയ്ക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
എണ്ണക്കമ്പനികള്‍ക്ക് വിലനിയന്ത്രിക്കാനുള്ള അധികാരം കൊടുത്തത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരാണ്. ഇപ്പോള്‍ അവര്‍ തന്നെ ഇതിനെതിരെ സമരം നടത്തുന്ന വൈരുദ്ധ്യമാണ് ഇന്ന് നാം കാണുന്നത്. ഇന്ധനവില കുറയ്ക്കുന്നതുവരെ ശക്തമായ പോരാട്ടങ്ങള്‍ക്ക് യുവമോര്‍ച്ചയും, ബിജെപിയും കേരളത്തില്‍ നേതൃത്വം കൊടുക്കുമെന്നും സുധീര്‍ പറഞ്ഞു. യുവമോർച്ച നേതാക്കളായ ബി.എൽ അജേഷ്, ജെ. ആർ. അനുരാജ്,ബി. ജി വിഷ്ണു, ചന്ദ്രകിരൺ, പാപ്പനംകോട് നന്ദു , കരമന പ്രവീൺ,രാമേശ്വരം ഹരി, അഭിജിത്ത് , ആശാനാഥ്,അനൂപ്, അനന്തു,കവിത, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു
November 8, 2021