കോവിഡിനെതിരെ പൊരുതാനടക്കം ഇരുപത്തിനാലു മണിക്കൂറും സേവനം നൽകാൻ ആംബുലൻസുകൾ തയ്യാറാക്കി സേവാഭാരതി.
ഇടുക്കി മലപ്പുറം ജില്ലകളിലേക്ക് നാല് ആംബുലൻസുകളാണ് ജനുവരി 23നു തൃശ്ശൂരിലെ സേവാഭാരതിയുടെ സംസ്ഥാന കാര്യാലയത്തിന് സമീപം നടക്കുന്ന ചടങ്ങിൽ ഫ്ലാഗ്ഗ് ഓഫ് ചെയ്യുന്നത്.
കോവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നവേളയിലാണ് സേവാഭാരതി കൂടുതൽ ആംബുലൻസുകൾ സേവനത്തിനു എത്തിക്കുന്നത്.
ആംബുലൻസുകളുടെ ലഭ്യത കുറവുള്ള ഇടുക്കി ജില്ലയിലെ സാധാരണക്കാരായ രോഗബാധിതരെയും അപകടത്തിൽ പരിക്കേറ്റവരെയും ആശുപത്രിയിലെത്തിക്കാൻ സഹായകരമാകുമെന്നത് ആശ്വാസമാണ്.
സംസ്ഥാനത്തെ പതിന്നാല് ജില്ലകളിലും സേവാഭാരതി ആംബുലൻസുകളുടെ സേവനം ലഭ്യമാണ്.
ആകെ 106 ആംബുലൻസുകളാണ് ഈ വിഭാഗത്തിൽ പ്രവർത്തിച്ചുവരുന്നത്.
ചിതാഗ്നി പദ്ധതിയിലൂടെ സേവാഭാരതി 28 മൃതദേഹ സംസ്കരണ യൂണിറ്റുകൾ എല്ലാ ജില്ലകളിലേക്കും വിതരണം ചെയ്യുന്നു.