ഡോ. ഷഹന ആത്മഹത്യ കേസ് പ്രതി ; ഡോ. റുവൈസിന് മെഡിക്കല്‍ കോളേജില്‍ പഠനം തുടരാം

April 9, 2024
60
Views

കൊച്ചി: ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഡോ. റുവൈസിന് ആശ്വാസം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിന് ഹൈക്കോടതി അനുമതി നല്‍കി.

ക്ലാസില്‍ പങ്കെടുക്കാനാണ് അനുമതി ലഭിച്ചത്. അച്ചടക്ക നടപടി കോടതി ശരിവെച്ചാല്‍ ഹാജര്‍ സാധുവായി പരിഗണിക്കില്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത് . തനിക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഡോ. റുവൈസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഷഹനയുമായുള്ള വിവാഹം നിശ്ചയിച്ച ശേഷം സ്ത്രീധന വിഷയത്തെ തുടര്‍ന്ന് ഡോ. റുവൈസ് പിന്മാറുകയായിരുന്നു.തുടര്‍ന്നാണ് ഡോ. ഷഹന ആത്മഹത്യ ചെയ്തത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *