മറുനാടൻ ഷാജൻ സ്കറിയാക്ക് വേണ്ടി പ്രത്യകേ അന്വോഷണ സംഘം സംസ്ഥാനത്ത് ഒട്ടാകെ പരക്കം പായുകയാണ് .എന്നാൽ പൊലീസിന് കീഴ്നടങ്ങില്ല എന്നും നിയപോരാട്ടം തുടരുമെന്നും മറുനാടൻ ഷാജൻ സ്കറിയ.മറുനാടൻ വേട്ട തുടരുമ്പോഴും പോരാട്ട വീര്യം ഒട്ടും കുറക്കാതെ ഷാജൻ ജാമ്യഅപേക്ഷയുമായി സുപ്രീം കോടതിയിൽ എത്തി
കൊച്ചി:മറുനാടൻ ഷാജൻ സ്കറിയാക്ക് വേണ്ടി പ്രത്യകേ അന്വോഷണ സംഘം സംസ്ഥാനത്ത് ഒട്ടാകെ പരക്കം പായുകയാണ് .എന്നാൽ പൊലീസിന് കീഴ്നടങ്ങില്ല എന്നും നിയപോരാട്ടം തുടരുമെന്നും മറുനാടൻ ഷാജൻ സ്കറിയ.മറുനാടൻ വേട്ട തുടരുമ്പോഴും പോരാട്ട വീര്യം ഒട്ടും കുറക്കാതെ ഷാജൻ ജാമ്യഅപേക്ഷയുമായി സുപ്രീം കോടതിയിൽ എത്തി.ഷാജൻ പിടികൂടാൻ കഴിയാതെ കേരളം പോലീസ് വെട്ടിലായിരിക്കയാണ് .മറുനാടൻ ഷാജൻ സ്‌കറിയയെ കണ്ടെത്താൻ ‘ഓപ്പറേഷൻ ഷാജൻ ‘എന്ന പ്രത്യേക പോലീസ് സേനയുമായി കേരളം പോലീസ് .
കേരളം പോലീസിനെ പറ്റിച്ച് കാണാമറയത്ത് ഷാജൻ സ്‌കാരിയായും .സോഷ്യൽ മീഡിയായിൽ വെല്ലുവിളി തുടർന്ന് പി വി അൻവർ എംഎൽഎ യും .പിണറായി ഭരണത്തിൽ കേരളത്തിൽ നിന്നും ഒരു പ്രമുഖ പിടികിട്ടാപ്പുള്ളിയെ ആഴ്ച്ചകളായിട്ടും പിടിക്കാൻ കഴിയുന്നില്ല എന്ന നാണക്കേടിൽ കേരളം പോലീസും .പോലീസിലേയും സിപിഎമ്മിലെയും ചിലരെങ്കിലും ഷാജൻ സഹായിക്കുന്നു എന്ന ആരോപണവും ശക്തമാകുന്നു .മുൻകൂർ ജാമ്യം തേടിയുള്ള മറുനാടൻ എഡിറ്ററുടെ പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.
സുപ്രീം കോടതിയിൽ അതിപ്രഗത്ഭനായ നിയമ വിദഗ്ധൻ സിദ്ധാർത്ഥ് ലൂത്ര ഷാജനുവേണ്ടി ഹാജരാകും.മുൻകൂർ ജാമ്യം തേടിയുള്ള മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഞായറാഴ്ചയായിട്ടും ഇന്നലെ തന്നെ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. താമസിയാതെ തന്നെ ഹർജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് സുപ്രീംകോടതിയിൽ മറുനാടൻ എഡിറ്റർക്കായി ഹാജരാകുന്നത്.
മുൻ അഡീഷണൽ സോളിസിറ്റർ ജനറലാണ് ലൂത്ര. ഭരണഘടനാ കേസുകളിലും ക്രിമിനൽ നിയമത്തിലും വിദഗ്ധനാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ക്രിമിനൽ മാനനഷ്ടക്കേസിൽ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് വേണ്ടി ഹാജരായത് ലൂത്രയായിരുന്നു. തെരഞ്ഞെടുപ്പു കേസുകളിലും മനുഷ്യാവകാശ ലംഘന കേസുകളിലും പ്രഗൽഭനായ നിയമ വിദഗ്ധനാണ് ലൂത്ര. ലൂത്രയുടെ അച്ഛൻ കെകെ ലൂത്രയും സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. കേന്ദ്രത്തിനും വിവിധസംസ്ഥാന സർക്കാരുകൾക്കുമായും നിരവധി കേസുകളിൽ ലൂത്ര ഹാജരായിട്ടുണ്ട്.