എന്റിക്ക ഇല്ലാത്ത വീട്ടില്‍ ഞാനിനി എന്തിനാ, പാവമായിരുന്നില്ലേ, എന്നിട്ടും കൊന്നുകളഞ്ഞില്ലേ

December 21, 2021
153
Views

ആലപ്പുഴ: ആക്രമിക്കപ്പെടുന്നതിന് പത്ത് മിനിട്ട് മുന്‍പാണ് എസ് ഡി പി ഐ നേതാവ് ഷാന്‍ ഭാര്യ ഫന്‍സിലയെ വിളിച്ചത്. പത്ത് മിനിട്ടിനുള്ളില്‍ എത്താമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ കാത്തിരുന്ന പൊന്നാമനകള്‍ക്ക് മുന്നിലെത്തിയത് ബാപ്പയുടെ മൃതദേഹവും…

ശനിയാഴ്ച രാത്രിയാണ് ഷാന്‍ കൊല്ലപ്പെട്ടത്. ചെറിയ പരിക്ക് പറ്റിയെന്ന് മാത്രമാണ് ഫന്‍സിലയോടും മക്കളോടും പറഞ്ഞിരുന്നത്. ഇന്നലെ രാവിലെ മാത്രമാണ് ബന്ധുക്കള്‍ മരണവിവരം ഫന്‍സിലയെ അറിയിച്ചത്. ഇതോടെ അവര്‍ തളര്‍ന്നുവീണു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫിബയും, നഴ്‌സറി വിദ്യാര്‍ത്ഥിനിയായ ഫിദയും ഉമ്മയെ കെട്ടിപ്പിടിച്ച്‌ കരഞ്ഞപ്പോള്‍ ബന്ധുക്കളും തേങ്ങി.

‘എന്റിക്ക ഇല്ലാത്ത വീട്ടില്‍ ഞാനിനി എന്തിനാ. ഇക്ക പാവമായിരുന്നില്ലേ, എന്നിട്ടും വെട്ടിക്കൊന്നുകളഞ്ഞില്ലേ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഫന്‍സിലയുടെ നിലവിളി. ഇന്നലെ വൈകിട്ടാണ് ഷാനിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മുഹിയിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *