നടന്‍ ഷാരൂഖ് ഖാന്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ നിര്‍ജലീകരണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാരൂഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നടന്‍ ആശുപത്രിവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐപിഎല്‍ മത്സരം കാണുന്നതിനിടെയാണ് ഷാരൂഖിന് സൂര്യാഘാതമേറ്റത്. ചൊവ്വാഴ്ച്ച അഹമ്മദാബാദില്‍ വച്ചു നടന്ന കൊല്‍ക്കത്ത ഹൈദരബാദ് മത്സരം ആസ്വദിക്കുമ്ബോഴാണ് സൂര്യാഘാതം ഏല്‍ക്കുന്നത്. മത്സര ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയ ഷാരൂഖിന് നിര്‍ജലീകരണവും തളര്‍ച്ചയും അനുഭവപ്പെട്ടുകയായിരുന്നു.
പിന്നാലെ താരത്തെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിനിമാ താരവും കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമയുമായ ജൂഹി ചൗളയും ഷാരൂഖിന്റെ കുടുംബവും ആശുപത്രിയിലെത്തി. ഷാരൂഖിന്റെ ആരോഗ്യ നില തൃപ്തികരമെന്നും ഇന്ന് തന്നെ ആശുപത്രി വിടാനാകുമെന്നും ജൂഹിചൗള പറഞ്ഞിരുന്നു.