അന്താരാഷ്ട്ര യോഗ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. യോഗാദിനം അന്താരാഷ്ട്രവല്‍ക്കരിക്കാൻ മോദി സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും നടത്തിയ ശ്രമങ്ങള്‍ നാം മനസ്സില്‍ സൂക്ഷിക്കണമെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

യോഗയെ ജനകീയമാക്കിയതിനും ദേശീയ നയത്തിന്റെ ഭാഗമാക്കിയതിനും മുൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി പറഞ്ഞുകൊണ്ടുള്ള കോണ്‍ഗ്രസിൻറെ പോസ്റ്റ് പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
“തീര്‍ച്ചയായും! മോദി സര്‍ക്കാര്‍ ഉള്‍പ്പെടെ യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്ത എല്ലാവരെയും അംഗീകരിക്കണം. ഞാൻ മുമ്ബ് പറഞ്ഞത് പോലെ, ഒരു സുപ്രധാന ഭാഗമാണ് യോഗ, അത് അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്” – തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുമ്ബും നരേന്ദ്രമോദി സര്‍ക്കാരിനെ ശശി തരൂര്‍ നിരവധി തവണ പ്രശംസിച്ചിട്ടുണ്ട്.