മലപ്പുറം: ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മുളകിന് നീളം കുറഞ്ഞുപോയതിന്‍റെ പേരില്‍ ഹോട്ടല്‍ ഉടമയ്ക്ക് മര്‍ദനം. ഉടമയ്ക്കും മക്കള്‍ക്കും ജീവനക്കാര്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
മലപ്പുറം പുത്തനത്താണിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ സത്താര്‍ , മുജീബ്, ജനാര്‍ദ്ദനന്‍, മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വയനാട് സ്വദേശി കരീമിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ആക്രമണമുണ്ടായത്. കരീമിന്‍റെ മക്കളായ മുഹമ്മദ് ഷബില്‍, അജ്മല്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. അന്വേഷണം ആരംഭിച്ചതായും ഹോട്ടലുടമയില്‍ നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു