ജീവിതം ചക്രകസേരയിലേക്ക് ഒതുങ്ങിയപ്പോഴും ഷെറിൻ ഷഹാനയുടെ സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലായിരുന്നു.
വീല്‍ചെയറില്‍ ജീവിതം തള്ളി നീക്കുമ്ബോഴും നിരാശയുടെ നിഴല്‍പോലുമുണ്ടായില്ല. പ്രതിസന്ധികളെ മനോബലത്തോടെ നേരിട്ട് സിവില്‍ സര്‍വീസിന്റെ നെറുകയിലെത്തി.
കല്‍പ്പറ്റ > ജീവിതം ചക്രകസേരയിലേക്ക് ഒതുങ്ങിയപ്പോഴും ഷെറിൻ ഷഹാനയുടെ സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലായിരുന്നു.
വീല്‍ചെയറില്‍ ജീവിതം തള്ളി നീക്കുമ്ബോഴും നിരാശയുടെ നിഴല്‍പോലുമുണ്ടായില്ല. പ്രതിസന്ധികളെ മനോബലത്തോടെ നേരിട്ട് സിവില്‍ സര്‍വീസിന്റെ നെറുകയിലെത്തി.
ആശുപത്രി കിടക്കയിലാണ് ചൊവ്വാഴ്ച സിവില്‍ സര്‍വീസ് വിജയത്തിന്റെ മധുരവും നുണഞ്ഞത്. വാഹനാപകടത്തില്‍ പരിക്കേറ്റ് മലപ്പുറം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 913–ാം റാങ്കോടെയാണ് വയനാട് കമ്ബളക്കാട് തേനൂട്ടികല്ലിങ്ങള്‍ ഷെറിൻ ഷഹാന സിവില്‍ സര്‍വീസ് വിജയം കൊയ്തത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ഇരുപത്തിയഞ്ചുകാരിയുടെ ജീവിതം വീല്‍ചെയറിലാണ്. 2017ല്‍ വീടിന്റെ ടെറസില്‍നിന്ന് കാല്‍വഴുതി വീണ് അരയ്ക്കുതാഴെ തളര്‍ന്നു. പിന്നീട് യാതനകളോടുള്ള പോരാട്ടമായിരുന്നു. ഉപ്പ ഉസ്മാൻ ഇതിന് രണ്ടുവര്‍ഷം മുമ്ബേ മരണപ്പെട്ടിരുന്നു. രോഗിയായ ഉമ്മ അമിനയും രണ്ട് സഹോദരിമാരുമായിരുന്നു തുണ. ജീവിതം ഇരുളടഞ്ഞ് പോകുമെന്ന് കരുതിയെടുത്തുനിന്നെല്ലാം പൊരുതി മുന്നേറി. പൊളിറ്റിക്കല്‍ സയൻസില്‍ ബിരുദാനന്തരബിരുദമുണ്ടായിരുന്ന ഷഹാന പിന്നീട് നെറ്റ് യോഗ്യതയും നേടി. കാലിടറിയിട്ടും കൈവിടാതെപിടിച്ച സ്വപ്നങ്ങള്‍ക്ക് പിന്നാലെയായിരുന്നു സഞ്ചാരം.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സി കെ ശശീന്ദ്രൻ എംഎല്‍എ മുൻകൈയെടുത്ത് സാമൂഹ്യ സുരക്ഷാ മിഷനിലൂടെ ആധുനിക വീല്‍ചെയര്‍ നല്‍കിയത് സഹായകമായി. പിന്നീട് സിവില്‍ സര്‍വീസിനുള്ള പരിശ്രമമായി. തിരുവനന്തപുരത്തെ അബ്സല്യൂട്ട് അക്കാദമിയില്‍ ജോബിൻ കൊട്ടാരക്കരയുടെ കീഴിലായിരുന്നു പരിശീലനം. ചിട്ടയായി പഠിച്ച് പരീക്ഷയെഴുതി ഫലം കാത്തിരിക്കുമ്ബോഴായിരുന്നു അപകടം. ശസ്ത്രക്രിയ കഴിഞ്ഞു. ആശുപത്രി വിടാൻ ദിവസങ്ങളെടുക്കും. ഒരുമാസം മുമ്ബ് ഷഹാന കലിക്കറ്റ് സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയൻസില്‍ പിഎച്ച്‌ഡി പഠനവും തുടങ്ങി.