ഹജ്ജിനായി മലപ്പുറത്തുനിന്ന് കാല്‍നടയായി യാത്ര ചെയ്ത ശിഹാബ് ചോറ്റൂര്‍ മക്കയിലെത്തി

June 9, 2023
39
Views

ഹജ്ജ് നിര്‍വഹിക്കാന്‍ മലപ്പുറത്തുനിന്ന് കാല്‍നടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര്‍ മക്കയിലെത്തി.

റിയാദ്: ഹജ്ജ് നിര്‍വഹിക്കാന്‍ മലപ്പുറത്തുനിന്ന് കാല്‍നടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര്‍ മക്കയിലെത്തി.

കഴിഞ്ഞ മാസം മദീനയിലെത്തിയ കാര്യം ശിഹാബ് തന്നെ അറിയിച്ചിരുന്നു. മദീനയിലെ പ്രവാചകന്റെ പള്ളിക്ക് മുൻപിലുള്ള ചിത്രങ്ങള്‍ ശിഹാബ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഇവിടെ നിന്ന് 21 ദിവസത്തോളം മദീനയില്‍ ചെലവഴിച്ച ശേഷമാണ് ശിഹാബ് മക്കയിലേക്ക് പുറപ്പെട്ടത്. 370 ദിവസങ്ങള്‍ എടുത്ത് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടിയാണ് ശിഹാബ് ചോറ്റൂര്‍ ഒടുവില്‍ മക്കയിലെത്തിയത്.

കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കര്‍മത്തിനായി കാല്‍നടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. മദീന സന്ദര്‍ശിച്ച ശേഷം ഹജ്ജിന്റെ തൊട്ടുമുൻപ് മക്കയിലെത്താനാണ് തീരുമാനിച്ചത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *