ഗ്രീക്ക് ദ്വീപ് ലെസ്ബോസിനു സമീപം ചരക്കുകപ്പല്‍ മുങ്ങി നാല് ഇന്ത്യക്കാരടക്കം 13 ജീവനക്കാരെ കാണാതായി.
ഏഥൻസ്: ഗ്രീക്ക് ദ്വീപ് ലെസ്ബോസിനു സമീപം ചരക്കുകപ്പല്‍ മുങ്ങി നാല് ഇന്ത്യക്കാരടക്കം 13 ജീവനക്കാരെ കാണാതായി.
ഒരാളെ രക്ഷപ്പെടുത്തി. കോമോറോസില് രജിസ്റ്റര്‍ ചെയ്ത റാപ്ടര്‍ എന്ന കപ്പലാണു മുങ്ങിയത്.
തുര്‍ക്കിയിലെ ഈസ്താംബുളില്നിന്ന് ഈജിപ്ത്തിലെ അലക്സാണ്ട്രിയയിലേക്കു പോയ കപ്പലാണു മുങ്ങിയത്. 6000 ടണ്‍ ഉപ്പ് ആണു കപ്പലിലുണ്ടായിരുന്നതെന്നു കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.
എട്ട ഈജിപ്റ്റുകാരും നാല് ഇന്ത്യക്കാരും രണ്ട് സിറിയക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഒരു ഈജിപ്ത്തുകാരനെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഏഴോടെയാണ് കപ്പലിനു യന്ത്രസംബന്ധമായ പ്രശ്നമുണ്ടായത്. ഈസമയം മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുണ്ടായിരുന്നു. ലെസ്ബോസിന് എട്ടു കിലോമീറ്റര്‍ അകലെവച്ച് കപ്പല്‍ മുങ്ങി.
എട്ടു ചരക്കുകപ്പലുകളും രണ്ടു ഹെലികോപ്റ്ററുകളും ഗ്രീക്ക് നാവികസേനയുടെ യുദ്ധക്കപ്പലും രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.