ജോലി സമയത്ത് ഓഫിസില്‍ ഹാജരാകാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് മന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരം: ജോലി സമയത്ത് ഓഫിസില്‍ ഹാജരാകാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് മന്ത്രി വി ശിവൻകുട്ടി.
വിദ്യാഭ്യാസ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലെ മുതിര്‍ന്ന അഞ്ച് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടി സമയത്ത് ഓഫീസില്‍ ഹാജരാകാതിരുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി നിര്‍ദ്ദേശം നല്കി.
മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് നടത്തിയ പരിശോധനയിലാണ് അഞ്ചു ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ഓഫീസില്‍ ഹാജരില്ല എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അറ്റൻഡൻസ് രജിസ്റ്റര്‍ പരിശോധിച്ചു. സുജികുമാര്‍, അനില്‍കുമാര്‍, പ്രദീപ്, ജയകൃഷ്ണൻ, നിധുൻ എന്നിവരാണ് ഡ്യൂട്ടി സമയത്ത് ഓഫിസില്‍ നിന്ന് മുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിര്‍ദ്ദേശം നല്‍കിയത്.
ചെങ്ങന്നൂര്‍ ആര്‍ഡിഡി ഓഫീസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ആറ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഉത്തരവിലും മന്ത്രി വി.ശിവൻകുട്ടി ഒപ്പുവച്ചു.