ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

August 26, 2023
14
Views

ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി.

തിരുവനന്തപുരം: ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി.

അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസിന് നിര്‍ദേശം നല്‍കി. ഗൗരവമുള്ള സംഭവമെന്ന് വിലയിരുത്തിയാണ് നടപടി. തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് സംഭവം നടന്നത്.

ഏഴാം ക്ലാസുകാരനാണ് സ്കൂളില്‍ നിന്ന് മോശം അനുഭവമുണ്ടായത്. സംഭവം വലിയ വാര്‍ത്തയായതോടെ സ്കൂള്‍ പ്രിൻസിപ്പലിനെ വിദ്യാധിരാജ മാനേജ്മെന്റ് സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *