പടവലങ്ങയിലുള്ള ആരോഗ്യഗുണം

November 16, 2023
35
Views

പച്ചക്കറികളില്‍ പടവലങ്ങ പലര്‍ക്കും അത്ര പ്രിയമുള്ള ആഹാരമല്ല.

പച്ചക്കറികളില്‍ പടവലങ്ങ പലര്‍ക്കും അത്ര പ്രിയമുള്ള ആഹാരമല്ല. എന്നാല്‍ പടവലങ്ങയുടെ ആരോഗ്യവശങ്ങളെ കുറിച്ചറിഞ്ഞാല്‍ ചിലപ്പോള്‍ ആ അപ്രിയം മാറി കിട്ടിയേക്കാം.

അത്രയ്‌ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്.

നമ്മളെ ദിനംപ്രതി അലട്ടുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനു സഹായിക്കുന്ന ഒന്നാണ് ഈ പച്ചക്കറി. വിറ്റാമിനുകളായ എ, ബി, സി, മഗ്‌നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്ബ്, അയഡിന്‍ എന്നിവ ആവശ്യത്തിന് അടങ്ങിയ ഒന്നായ പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച്‌ അറിയാം.

ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുമ്ബോള്‍ അത് ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്ന അവസ്ഥയുണ്ടാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് പടവലങ്ങ. പടവലങ്ങയില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ ധാരാളം ഉണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

പ്രമേഹം തടയാന്‍ പടവലങ്ങ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെയും ക്രമീകരിക്കുന്നു. പനിയുണ്ടെങ്കില്‍ അല്‍പം പടവലങ്ങ നീര് കുടിച്ച്‌ നോക്കൂ. ചെറിയ പനിയൊക്കെ പമ്ബ കടക്കും. മാത്രമല്ല, പനിയോട് അനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും പടവലങ്ങ ജ്യൂസ് സഹായിക്കും.

ഹൃദയത്തെ കാക്കാനും പടവലങ്ങ നല്ലതാണ്. പടവലങ്ങയിലെ പോഷകങ്ങള്‍ രക്തക്കുഴലുകള്‍ ശുചിയാക്കാന്‍ സഹായിക്കും. ഒപ്പം രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സ്‌ട്രെസ്, വേദന എന്നിവ കുറയ്‌ക്കാനും സഹായകമാണ്.

ഫൈബര്‍ ധാരളമടങ്ങിയ പടവലങ്ങ കഴിക്കുന്നത് മലബന്ധം ഒഴിവാക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റി ശരീരശുദ്ധി വരുത്താനും ഇത് ഉത്തമമാണ്. നിര്‍ജ്ജലീകരണം തടഞ്ഞു ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും പടവലങ്ങ കഴിക്കാം.

ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റി ശരീരശുദ്ധി വരുത്താനും ഉത്തമമാണ്. നിര്‍ജ്ജലീകരണം തടഞ്ഞു ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

പടവലങ്ങ നീര് തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിച്ചു നോക്കൂ പിന്നെ താരന്‍ ശല്യം ഉണ്ടാകില്ല. തലയോട്ടിയില്‍ നല്ല ഒരു മോയിസ്ച്ചറൈസറായി പ്രവര്‍ത്തിക്കാന്‍ പടവലങ്ങ നീരിനു സാധിക്കും.

മുടിയുടെ ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധിക്കുന്നവര്‍ക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് പടവലങ്ങ. പടവലങ്ങ നീരില്‍ അല്‍പം തൈര് മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയണം. ഇത് ആരോഗ്യമുള്ള കരുത്തുള്ള കറുപ്പ് നിറമുള്ള മുടി നല്‍കുന്നു.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *