ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ ബദ്രിനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.
ഗോപേശ്വര്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ ബദ്രിനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.
ഇതോടെ ബദ്രിനാഥ്, ഹേമകുണ്ഡ് സാഹിബ് എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിനു തീര്‍ഥാടകര്‍ വഴിയില്‍ കുടുങ്ങി.
ദേശീയപാതയില്‍ ഛിങ്കയ്ക്കു സമീപം റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണു നീക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. തീര്‍ഥാടകര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്തു. ബുധനാഴ്ച രാത്രിയാണ് ചമേലി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായത്.