റിംഗ് ഓഫ് ഫയര്‍ സൂര്യഗ്രഹണം കാണാം, 2012ന് ശേഷം ഇതാദ്യം

October 9, 2023
38
Views

ഓരോ സമയവും ഓരോ കൗതുകങ്ങളാണ് ആകാശം നമുക്കായി കരുതി വയ്ക്കുന്നത്.

ഓരോ സമയവും ഓരോ കൗതുകങ്ങളാണ് ആകാശം നമുക്കായി കരുതി വയ്ക്കുന്നത്. ഭൂമിയുടെയും സൂര്യ ചന്ദ്രന്മാരുടെയും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സഞ്ചാരവും ദിശയും ഒരുക്കുന്ന ആകാശം ഇനി നമുക്കായി ഒരുക്കിയിരിക്കുന്നത് റിംഗ് ഓഫ് ഫയര്‍ സോളാര്‍ എക്ലിപ്സ് എന്ന റിംഗ് ഓഫ് ഫയര്‍ സൂര്യഗ്രഹണം ആണ്.

പേരിലെ കൗതുകം കാഴ്ചയിലും ദൃശ്യമാക്കിയിരിക്കുന്ന ഈ സൂര്യ ഗ്രഹണം 2023 ലെ ഏറ്റവും പ്രധാനപ്പെട്ട ആകാശ വിസ്മയക്കാഴ്ച കൂടിയാണ്.

അപൂര്‍വ്വമായ ഈ ആകാശക്കാഴ്ച ഒക്ടോബര്‍ 14 ശനിയാഴ്ചയാണ് ദൃശ്യമാകുന്നത്. റിംഗ് ഓഫ് ഫയര്‍ എന്ന വാക്കുല പോലെ സൂര്യൻ തിളങ്ങി ജ്വലിച്ച്‌ നില്‍ക്കുന്ന ഒരു വളയം പോലെ കാണപ്പെടുന്ന കാഴ്ചയാണിത്. ഇരുണ്ടു നില്‍ക്കുന്ന സൂര്യന് ചുറ്റും അഗ്നിയുടെ മോതിരം പോലെ ഈ കാഴ്ച കാണാം. 2012 ല്‍ ആണ് ലോകം ഇതിനു മുൻപ് റിംഗ് ഓഫ് ഫയര്‍ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ചത്.

സൂര്യഗ്രഹണത്തില്‍ സൂര്യനും ചന്ദ്രനും മുഖത്തോടു മുഖം വരികയും ചന്ദ്രൻ സൂര്യനെ ഭൂരിഭാഗവും മറയ്ക്കുകയും ചെയ്യും, ഇങ്ങനെ ചന്ദ്രൻ സൂര്യന്‍റെ മുന്നില്‍ എത്തുമ്ബോള്‍ മറയ്ക്കുമ്ബോള്‌ സൂര്യന‍െ തിളങ്ങി ജ്വലിച്ചു നില്‍ക്കുന്ന വളയത്തിന്‌‍റെ രൂപത്തില്‍ കാണപ്പെടും. അപൂര്‍വ്വമായ ഈ ദൃശ്യം കാണാനുള്ള കാത്തിരിപ്പിലാണ് ലോകം.

ഈ വര്‍ഷിക സൂര്യഗ്രഹണത്തില്‍ സൂര്യപ്രകാശത്തെ പൂര്‍ണ്ണമായും തടയാൻ ചന്ദ്രന് സാധിക്കില്ല. അതിനാല്‍, സൂര്യപ്രകാശത്തിന്റെ ഒരു വളയം നമുക്ക് ദൃശ്യമാകും. ഇതില്‍ നിന്നും വ്യത്യസ്തമാണ് പൂര്‍ണ്ണ സൂര്യഗ്രഹണം. പൂര്‍ണ്ണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ പൂര്‍ണ്ണമായും തടയുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *