സോമന്റെ കൃതാവ് ‘ ആലപ്പുഴയില്‍..

February 16, 2022
148
Views

വിനയ് ഫോര്‍ട്ട്,കക്ഷി അമ്മിണിപ്പിള്ള, ഫേസ്,ഡൈവോഴ്‌സ് എന്നി ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ ഫറാ ശിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ”സോമന്റെ കൃതാവ് ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിലെ വെളിയനാട് എന്ന ഗ്രാമത്തില്‍ ആരംഭിച്ചു.തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍,മനു ജോസഫ്,ജയന്‍ ചേര്‍ത്തല,നിയാസ് നര്‍മ്മകല,സീമ ജി നായര്‍ എന്നിവര്‍ക്കൊപ്പം,ചിത്രത്തിലെ നാടന്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലന പങ്കെടുപ്പിച്ചവരില്‍ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഓണ്‍ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന” സോമന്റെ കൃതാവ് ‘,മാസ്റ്റര്‍ വര്‍ക്കസ് സ്റ്റുഡിയോസ്-മിഥുന്‍ കുരുവിള,രാഗം മൂവീസ്സ്-രാജു മല്ല്യത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.ഉണ്ട, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഛായാഗ്രാഹണം നിര്‍വ്വഹിച്ച സുജിത്ത് പുരുഷന്‍ ഈ ചിത്രത്തില്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.രഞ്ജിത്ത് കെ ഹരിദാസ് കഥ തിരക്കഥ സംഭാഷണം എഴുതുന്നു.സംഗീതം-പി എസ് ജയഹരി, എഡിറ്റര്‍-ബിജീഷ് ബാലകൃഷ്ണന്‍.

Article Categories:
Entertainments · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *