മധ്യപ്രദേശ് നിയമസഭാ സ്പീക്കറായി നരേന്ദ്ര സിംഗ് തോമര്‍ (66) ഐകകണ്ഠ്യേനതെരഞ്ഞെടുക്കപ്പെട്ടു.
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ സ്പീക്കറായി നരേന്ദ്ര സിംഗ് തോമര്‍ (66) ഐകകണ്ഠ്യേനതെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചാണു തോമര്‍ നിയമസഭയിലേക്കു മത്സരിച്ചത്.
സ്പീക്കര്സ്ഥാനത്തേക്കു തോമറിന്റ പേര് മുഖ്യമന്ത്രി മോഹൻ യാദവ് നിര്‍ദേശിച്ചു. പ്രതിപക്ഷനേതാവ് ഉമാംഗ് സിൻഘാര്‍ പിന്താങ്ങി. മൊറേന ജില്ലയിലെ ദിമാനി മണ്ഡലത്തില്‍നിന്നാണു തോമര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.