ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തില്‍ മരിച്ചു.
കൊളംബോ: ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്.
കൊളമ്ബോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കതുനായകെ എക്സ്പ്രസ് പാതയിലാണ് അപകടം ഉണ്ടായത്. മന്ത്രി യാത്ര ചെയ്ത കാറുമായി കണ്ടെയ്നര്‍ ലോറി കൂട്ടിയിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.