മധ്യപ്രദേശില്‍ശങ്കരാചാര്യ പ്രതിമചെലവ് 2,000 കോടി 108 അടി ഉയരം

September 22, 2023
57
Views

മധ്യപ്രദേശില്‍ ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു

മധ്യപ്രദേശില്‍ ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഓംകാരേശ്വരില്‍ പ്രതിമ അനാച്ഛാദനം ചെയ്തത്.

ശങ്കരാചാര്യരുടെ 12ാം വയസിലെ രൂപത്തിലാണ് പ്രതിമ നിര്‍മിച്ചത്. പ്രതിമയ്ക്ക് പുറമെ അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയാണ് പദ്ധതിയുടെ ചെലവ്. നര്‍മദാ നദിയുടെ തീരത്തുള്ള നഗരമായ ഓംകാരേശ്വരിലെ മാന്ധാത പര്‍വതത്തിലാണ് പ്രതിമ സ്ഥാപിച്ചത്.
തലസ്ഥാനമായ ഇന്‍ഡോറില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണിത്. ഒന്നിലധികം ലോഹങ്ങള്‍ സംയോജിപ്പിച്ചാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 54 അടി ഉയരമുള്ള പീഠത്തില്‍ പ്രതിമ നിലകൊള്ളുന്നു. ഏകത്വത്തിന്‍റെ പ്രതിമ എന്ന വിശേഷണവും നല്‍കി. കേരളത്തില്‍ ജനിച്ച ശങ്കരാചാര്യര്‍ ചെറുപ്പത്തില്‍തന്നെ സന്യാസിയായി ഓംകാരേശ്വരില്‍ എത്തിയെന്നാണ് കരുതപ്പെടുന്നത്. അവിടെ അദ്ദേഹം ഗുരു ഗോവിന്ദ് ഭഗവദ്പാദരരെ കണ്ടുമുട്ടി ശിഷ്യത്വം സ്വീകരിച്ചു. 12ാം വയസില്‍ അദ്വൈത വേദാന്ത തത്വചിന്തയുമായി അദ്ദേഹം ആശ്രമം വിട്ടു എന്നാണ് ഐതിഹ്യം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *