ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമ വിജയവാഡയില്‍

January 20, 2024
30
Views

ഭരണഘടനാശില്‍പ്പിയായ ബി.ആർ അംബേദ്കറുടെ ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ

വിജയവാഡ:ഭരണഘടനാശില്‍പ്പിയായ ബി.ആർ അംബേദ്കറുടെ ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ ആന്ധ്രയിലെ വിജയവാഡയില്‍ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അനാവരണം ചെയ്തു.

മൊത്തം 206 അടി ഉയരമുണ്ട്. പ്രതിമ 125 അടിയും പീഠം 81 അടിയും. ചരിത്രപ്രസിദ്ധമായ സ്വരാജ് മൈതാനിയിലാണ് ‘സ്റ്റാച്യു ഒഫ് സോഷ്യല്‍ ജസ്റ്റിസ്” എന്ന പേരിലുള്ള പ്രതിമ. ലോകത്തെ ഏറ്റവും ഉയരം കൂടിയ 50 പ്രതിമകളില്‍ ഒന്നാണിത്.

കഴിഞ്ഞ വർഷം അമേരിക്കയിലെ മേരിലാൻഡില്‍ ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ അംബേദ്കർ പ്രതിമ അനാവരണം ചെയ്തിരുന്നു.

ഗുജറാത്തില്‍ നർമ്മദാ നദീതീരത്തെ കെവാഡിയയില്‍ സ്ഥാപിച്ച സർദാർ പട്ടേലിന്റെ പ്രതിമയാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന പ്രതിമയുടെ ഉയരം 597 അടിയാണ്.

അംബേദ്കർ പ്രതിമ

 404.35 കോടി രൂപ ചെലവ്

 18.81 ഏക്കർ സ്ഥലത്ത് നിലനില്‍ക്കുന്നു

 400 ടണ്‍ ഉരുക്ക് ഉപയോഗിച്ചു

 മൂന്ന് വശങ്ങളിലും ജലാശയം, സംഗീത ജലധാര

 അംബേദ്കറുടെ ജീവിതം പ്രദർശിപ്പിക്കുന്ന സ്ക്രീനുകള്‍

 2000 സീറ്റുള്ള കണ്‍വെൻഷൻ സെന്റർ

 8000 ച.അടി ഫുഡ് കോർട്ട്

 കുട്ടികള്‍ക്കുള്ള കളിസ്ഥലം

 മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയില്‍ നിർമ്മാണം

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *