കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമായ പൈലിംഗിലെ വീഴ്ച പരിഹരിക്കാൻ നടപടി തുടങ്ങി. മെട്രോ സർവീസിനെ ബാധിക്കാത്ത രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്.
തൂണിലെ തകരാറിന് കാരണം നിർമാണത്തിലും മേൽനോട്ടത്തിലും ഉണ്ടായ പിഴവെന്നായിരുന്നു കണ്ടെത്തൽ. ചരിവ് കണ്ടെത്തിയ പത്തടിപ്പാലത്തെ തൂണ് അടിത്തട്ടിലെ പാറയുമായി ബന്ധിപ്പിക്കും.പത്തടിപ്പാലത്തെ ബലക്ഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അതീവ ഗൗരവത്തിലുള്ള നടപടികളാണ് കെഎംആർഎൽ കൈകൊണ്ടത്. ഡിഎംആർസി, എൽ ആൻഡ് ടി, എയ്ജിസ് എന്നിവരെ ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് വഴി തേടിയിരുന്നു. കരാർ കാലാവധി കഴിഞ്ഞു പോയതാണെങ്കിലും കെഎംആർഎൽ മാനെജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്‌റയുടെ അഭ്യർത്ഥന പ്രകാരം എൽ ആൻഡ് ടി സ്വന്തം നിലയ്ക്ക് ബലപ്പെടുത്തൽ ജോലികൾ ഏറ്റെടുത്ത് ചെയ്യുകയാണ്.