ലാന്‍ഡ് ചെയ്യുന്നതിനിടെ ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ മറിയാന്‍ പോയ യാത്രാവിമാനം അത്ഭുതകരമായി രക്ഷപ്പെട്ടു. ഹീത്രു എയര്‍പോര്‍ട്ടില്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ വിമാനമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
കാറ്റില്‍ നിയന്ത്രിക്കാനാകാതെ മറിയാന്‍ പോയ വിമാനത്തെ കൃത്യസമയം അന്തരീക്ഷത്തില്‍ ഉയര്‍ത്തിയാണ് പൈലറ്റുമാര്‍ സുരക്ഷിതമാക്കിയത്. സ്കോട്ലന്‍ഡിലെ അബര്‍ദീനില്‍ നിന്ന് പുറപ്പെട്ട എയര്‍ ബസ് വിമാനം ഹീത്രൂവിലെത്തുമ്പോള് 35 മൈല്‍ വേഗതയിലാണ് കാറ്റുവീശിയത്.
Article Categories:
World