രാജ്യത്ത് വര്‍ധിക്കുന്ന തെരുവുനായ പ്രശ്‌നം പരിഹാരിക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കം; സുപ്രീംകോടതി

January 11, 2024
47
Views

രാജ്യത്ത് വര്‍ധിക്കുന്ന തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീംകോടതി.

ന്യൂഡല്‍ഹി | രാജ്യത്ത് വര്‍ധിക്കുന്ന തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീംകോടതി.

കേന്ദ്രനിയമവും സംസ്ഥാന ചട്ടങ്ങളും പരിശോധിച്ചശേഷമായിരിക്കും സമഗ്ര മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നത്. തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് കേരളവും വിവിധ തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു പ്രശ്‌ന പരിഹാരത്തിനായി മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

അതേസമയം മൃഗക്ഷേമ ബോര്‍ഡ് അവരുടെ മാര്‍ഗരേഖ നടപ്പിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും ചട്ടങ്ങള്‍ പരിശോധിച്ച ശേഷം കോടതി തന്നെ മാര്‍ഗ്ഗരേഖ തയ്യാറാക്കുമെന്ന് വ്യക്തമാക്കി.

ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത് .

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *