നാളെ പഞ്ചാബില്‍ ട്രെയിൻ തടയുമെന്ന് കര്‍ഷക സംഘടനകള്‍;പ്രതിരോധം കടുപ്പിക്കാൻ പൊലീസ്

February 15, 2024
23
Views

രണ്ടാം ദിവസവും കർഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഡല്‍ഹി ചലോ മാർച്ച്‌ സംഘർഷഭരിതമായിരുന്നു.

ണ്ടാം ദിവസവും കർഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഡല്‍ഹി ചലോ മാർച്ച്‌ സംഘർഷഭരിതമായിരുന്നു. പഞ്ചാബ്-ഹരിയാന അതിർത്തിയില്‍ മുന്നോട്ട് നീങ്ങാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു.

ട്രാക്ടറുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായി കൂടുതല്‍ കർഷകർ അതിർത്തിയിലേക്ക് എത്തിയത് ഡല്‍ഹി അതിർത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അടക്കമുള്ള വൻ വേലിക്കെട്ടുകളാണ് കർഷകരെ പ്രതിരോധിക്കാൻ പോലീസ് ഒരുക്കിയിട്ടുള്ളത്.കൂടുതല്‍ അർധസൈനിക വിഭാഗത്തെ വിന്യസിച്ചു.ഇട റോഡുകള്‍ ജെസിബികള്‍ ഉപയോഗിച്ച്‌ കുഴിച്ച്‌ ഒരു കാരണവശാലും കർഷകർ ഡല്‍ഹിയിലേക്ക് എത്തില്ല എന്ന്‌ ഉറപ്പിക്കുകയാണ് കേന്ദ്രസർക്കാർ.കർഷക സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാൻ മോർച്ച നേതാവ് അക്ഷയ് നർവാളിലെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു.എന്നാല്‍ കർഷകർക്കെതിരായ നടപടികള്‍ തുടരുമ്ബോഴും, ചർച്ചയ്ക്ക് തയ്യാറാന്നാണ് കേന്ദ്രസർക്കാന്റെ വാദം

പഞ്ചാബില്‍ നാളെ ട്രെയിൻ തടയുമെന്ന് ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ വിഭാഗം വ്യക്തമാക്കി. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് മറ്റന്നാള്‍ വിവിധ പിസി കളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തും

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *