എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യ

February 24, 2024
36
Views

എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യയെന്ന് നിഗമനത്തില്‍ പൊലീസ്.

ടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യയെന്ന് നിഗമനത്തില്‍ പൊലീസ്. ജീവനൊടുക്കുമെന്ന് സൂചിപ്പിച്ച്‌ പെണ്‍കുട്ടി സഹോദരിക്ക് സന്ദേശം അയച്ചിരുന്നുന്നെന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്ത് കണ്ട യുവാക്കള്‍ക്ക് കേസില്‍ പങ്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.അതേസമയം, കേസില്‍ അറസ്റ്റിലായ കരാട്ടെ അധ്യാപകന്‍ പരിശീലിപ്പിച്ച കൂടുതല്‍ കുട്ടികളുടെ മൊഴിയെടുക്കും. എടവണ്ണപ്പാറയിലെ 17കാരിയുടെ മരണത്തില്‍ ദുരൂഹസാഹചര്യത്തില്‍ സംഭവസ്ഥലത്ത് കണ്ടെന്നാരോപിക്കുന്ന യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞു. സ്ഥലത്തെ സിസിടിവി പരിശോധനയിലാണ് ഇവരെക്കുറിച്ച്‌ വിവരം ലഭിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നവര്‍ സമീപവാസികള്‍ തന്നെയാണ്.ഇവര്‍ക്ക് പെണ്‍കുട്ടിയുടെ മരണവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുമ്ബോള്‍ പെണ്‍കുട്ടി സഹോദരിക്ക് ആത്മഹത്യ സൂചനയുള്ള സന്ദേശം അയച്ചിരുന്നെന്നും പൊലീസ് പറയുന്നു. കരാട്ടെ അധ്യാപകന്‍ സിദ്ദീഖ് അലി പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയ മറ്റ് കുട്ടികളുടെ മൊഴി ഇന്നും നാളെയുമായി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് മുമ്ബായി കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കും. അതേസമയം പെണ്‍കുട്ടിയുടേത് കൊലപാതകമെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. 17കാരിയുടെ മരണത്തെ തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയിലാണ് കരാട്ടെ അധ്യാപകന്‍ സിദ്ദീഖ് അലിയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ റിമാന്‍ഡിലാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *