വിമാനത്താവളത്തില്‍ വച്ച്‌ ആക്രമിച്ചു: വിജയ് സേതുപതിക്കും മാനേജര്‍ക്കും സമന്‍സ്

December 15, 2021
206
Views

തെന്നിന്ത്യന്‍ നടന്‍ വിജയ് സേതുപതിയുടെ സംഘം ആക്രമിച്ചെന്നാരോപിച്ച്‌ നടന്‍ മഹാ ഗാന്ധി നല്‍കിയ പരാതിയില്‍ വിജയ്ക്കും മാനേജര്‍ ജോണ്‍സനും ചെന്നൈ സൈദാപേട്ട് കോടതിയുടെ സമന്‍സ്. നവംബര്‍ 2ന് ദേശീയ അവാര്‍ഡ് വാങ്ങി വിജയ് സേതുപതി മടങ്ങിയെത്തിയപ്പോഴാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. കേസില്‍ ജനുവരി രണ്ടിന് വാദം കേള്‍ക്കും.

ദേശീയ അവാര്‍ഡ് വാങ്ങി ദില്ലിയില്‍ നിന്ന് വിജയ് സേതുപതി ചെന്നൈയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മഹാഗാന്ധിയും വിജയ് സേതുപതിയുടെ സംഘവും തമ്മില്‍ വഴക്കുണ്ടാകുകയായിരുന്നു. വിമാനത്താവളത്തിനുള്ളില്‍ വിജയിയെ ആക്രമിക്കാന്‍ മഹാഗാന്ധി ശ്രമിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അന്ന് പരാതിയൊന്നും നല്‍കിയില്ല.

സംഭവ ദിവസം നടനെ അഭിനന്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നയാള്‍ തന്നോട് പരിഹാസത്തോടെ സംസാരിച്ചുവെന്ന് മഹാഗാന്ധി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും വിമാനത്താവളത്തിന് പുറത്ത് ജോണ്‍സണ്‍ തന്നെ ആക്രമിച്ചുവെന്നും മഹാ ​ഗാന്ധി പരാതിയില്‍ പറഞ്ഞു.

Article Categories:
Entertainments · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *