കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു. വിജീഷിന്റെ അച്ഛന്‍ പി രവീന്ദ്രന്‍, അമ്മ പൊന്നുവിനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി.
സംഭവത്തില്‍ സുനീഷയുടെ ഭര്‍ത്താവ് വിജീഷിനെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലിസ് നടപടി. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ(26) യെയാണ് കഴിഞ്ഞയാഴ്ച്ച ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന സുനീഷയുടെ ഓഡിയോ സന്ദേശവും പുറത്തു വന്നിരുന്നു.
ഒന്നരവര്‍ഷം മുമ്ബാണ് ഇവര്‍ തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതുകൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറേക്കാകാലം അകല്‍ച്ചയിലായിരുന്നു. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് സുനീഷ ഒരാഴ്ച മുമ്ബ് പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാതെ പൊലിസ് ഇരുവീട്ടുകാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നുവെന്നാണ് പൊലിസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.