സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും.
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും. ഡല്‍ഹയില്‍ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വര്‍ധന.
വില വര്‍ധനയുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം. ആറ് മാസം മുമ്ബാണ് സപ്ലൈകോ യിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തത്. അരി മുതല്‍ മുളകുവരെ സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് ഉയരുക.(13 essential subsidy items price will hike in december)
ചെറുപയര്‍, ഉഴുന്ന്, വൻകടല, വൻ പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധനയുണ്ടാകുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് സബ്സിഡി ഇനങ്ങളുടെ വില വര്‍ധനയുണ്ടാകുന്നത്.
കടുത്ത സാമ്ബത്തിക പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സബ് സിഡിയില്‍ ലഭിക്കുന്ന അവശ്യസാധനങ്ങളുടെ കുറവ് സപ്ലൈക്കോയില്‍ രൂക്ഷമായിരുന്നു. ഇതിനിടെയാണ് വില വര്‍ധനയുണ്ടാകുന്നത്.പതിമൂന്ന് ആവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കാൻ എല്‍ഡിഎഫ് യോഗം അനുമതി നല്‍കി.
ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കാൻ ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് മുന്നണി അനുവാദം നല്‍കി. വില വര്‍ധന എത്രവരെ ഉണ്ടാകണമെന്നതടക്കമുള്ള കാര്യങ്ങളില്‍ വൈകാതെ തീരുമാനമുണ്ടാകും. ഇതോടെ വരും ദിവസങ്ങളില്‍ 13 ഇനങ്ങള്‍ക്കും വില വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.വില വര്‍ധന അനിവാര്യമാണെന്നായിരുന്നു സപ്ലൈകോ വ്യക്തമാക്കിയത്. സബ്സിഡിയോടെ ആവശ്യ സാധനങ്ങള്‍ നല്‍കുന്നതോടെ 500 കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്. ഈ തുക ഒന്നുകില്‍ സര്‍ക്കാര്‍ വീട്ടണം അല്ലെങ്കില്‍ ആവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി
വര്‍ധിപ്പിക്കണമെന്നായിരുന്നു സപ്ലൈകോയുടെ ആവശ്യം. സാമ്ബത്തിക പ്രശ്നം വ്യക്തമാക്കി സപ്ലൈകോ ഭക്ഷ്യമന്ത്രിയെ ബന്ധപ്പെടുകയും രേഖാമൂലം ആവശ്യം അറിയിക്കുകയും ചെയ്തിരുന്നു. രൂക്ഷമായ സാമ്ബത്തിക പ്രശ്നം പരിഹരിക്കാൻ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചത്.