പ്ലസ്വണ് പരീക്ഷയ്ക്ക് സുപ്രീംകോടതി അനുമതി നല്കി. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്ബ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓഫ്ലൈനായി പരീക്ഷ നടത്താമെന്നും കോടതി. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിള്‍ തയ്യാറാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചോദ്യ പേപ്പര്‍ നേരത്തെ തന്നെ സ്കൂളികളില്‍ എത്തിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തും. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ പരീക്ഷ നടത്തുമെന്നും കൊവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുകയെന്നും മന്ത്രി അറിയിച്ചു.