മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനെയും ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയെയും സുപ്രീംകോടതി ജഡ്‌ജിമാരായി നിയമിച്ചു.
ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനെയും ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയെയും സുപ്രീംകോടതി ജഡ്‌ജിമാരായി നിയമിച്ചു.
കൊളീജിയം ശുപാര്‍ശ കൈമാറി 48 മണിക്കൂറിനകം നിയമനങ്ങള്‍ അംഗീകരിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി.
ഇരുവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കിരണ്‍ റിജിജു മാറി അര്‍ജുന്‍ റാം മേഘ്‌വാള്‍ കേന്ദ്ര നിയമമന്ത്രിയായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്കകമാണ് വിജ്ഞാപനമിറക്കിയത്. അര്‍ജുന്‍ റാമാണ് നിയമനവിവരം ട്വീറ്ററിലൂടെ പുറത്തുവിട്ടത്. വിശ്വനാഥന്‍ 2030ല്‍ രാജ്യത്തിന്റെ 58-ാമത്തെ ചീഫ് ജസ്റ്റിസായേക്കും. 2031 മേയ് 25 വരെയാണ് സര്‍വീസ് കാലാവധി. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല 2030 ആഗസ്റ്റ് 11ന് ചീഫ് ജസ്റ്റിസ് പദവി ഒഴിയുമ്ബോഴാണ് സാദ്ധ്യത. ഒമ്ബത് മാസത്തിലധികം ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാം. പാലക്കാട് കല്‍പാത്തി സ്വദേശിയാണ് വിശ്വനാഥന്‍. ഛത്തീസ്ഗഢ് സ്വദേശിയാണ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര.