മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു.
ന്യൂഡല്‍ഹി: മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സതീഷ് ചന്ദ്ര ശര്‍മ, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് അഗസ്റ്റിൻ ജോര്‍ജ് മസിഹ്, ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സന്ദീപ് മേത്ത എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്.
മൂന്നുപേരെയും ജഡ്ജിമാരായി നിയമിച്ച വിവരം നിയമമന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ അംഗബലം 34 ആയി. നവംബര്‍ ആറിന് ഇവരുടെ പേരുകള്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.