അരിക്കൊമ്ബനെ ഇനി വെടിവെക്കരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി.
ന്യൂഡല്‍ഹി; അരിക്കൊമ്ബനെ ഇനി വെടിവെക്കരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അരിക്കൊമ്ബന് ചികിത്സ ഉറപ്പാണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്ബന്റെ ആരോഗ്യസ്ഥിതി മോശമാണ്. ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളില്‍ പരിക്കുണ്ട്. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്ബന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്. ഈ സാഹചര്യത്തില്‍ അരിക്കൊമ്ബനെ ഇനിയും മയക്കുവെടി വെക്കരുതെന്നാണ് വാക്കിങ് ഐ ഫൗണ്ടേഷന്റെ ആവശ്യം. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
അതിനിടെ അരിക്കൊമ്ബൻ ആരോഗ്യവാനാണെന്ന് വ്യക്തമാക്കിക്കൊണ്ട് തമിഴ്നാട് വനംവകുപ്പ് രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലാണ് നിലവില്‍ കാട്ടാനയുള്ളത്. കഴിഞ്ഞ ദിവസം ആനയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആന ക്ഷീണിതനായെന്ന തരത്തില്‍ പ്രചാരണം ശക്തമായതോടെയാണ് ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ വനംവകുപ്പ് പുറത്തുവിട്ടത്.